This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കെല്‍സ് പുസ്തകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കെല്‍സ് പുസ്തകം

കെല്‍സ് പുസ്തകം - പുറംചട്ട

എട്ടാം ശതകത്തിലെ കെല്‍ടിക് കലാപാരമ്പര്യത്തിലുള്ള ഒരു ഹസ്തലിഖിത സുവിശേഷ പുസ്തകം. കെല്‍സിലെ അതിവിദഗ്ധരായ ലേഖകരോ ലേഖകനോ എഴുതി പൂര്‍ത്തിയാക്കിയതാവാം ഇതെന്നു വിശ്വസിക്കപ്പെടുന്നു. അദ്ഭുതകരമാംവണ്ണം കെട്ടുപിണഞ്ഞ സുന്ദര രേഖകളാലും ചിത്രപ്പണികളാലും അലങ്കൃതമായ ഇത് ഇപ്പോള്‍ ഡബ്ളിനിലെ ട്രിനിറ്റി കോളജിലെ ഗ്രന്ഥശാലയില്‍ സൂക്ഷിച്ചിരിക്കുന്നു. അതിപ്രാചീനവും അതിമനോഹരവുമായ കെല്‍ടിക് ഹസ്തലിഖിത പുസ്തകങ്ങളില്‍ ഒന്നാണ് ഇത്. ലേഖന കലയുടെയും ചിത്രകലയുടെയും നൈപുണ്യവും വൈചിത്രിയവും സൗന്ദര്യവും ഒത്തിണങ്ങിയ ഒരു മഹനീയ കലാസൃഷ്ടി കൂടിയാണിത്. അയര്‍ലണ്ടില്‍ എഴുതപ്പെട്ടതല്ലെങ്കിലും ഏതാണ്ട് ഇതേ കാലഘട്ടത്തിലുള്ള കെല്‍ടിക് പാരമ്പര്യം പുലര്‍ത്തുന്ന മറ്റൊരു കൈയെഴുത്തു പുസ്തകമായ ലിന്‍ഡിസ് ഫര്‍നേ എന്ന സുവിശേഷ പുസ്തകവും (Lindis farne geopelo) ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍